യുവതാരം മഹാലക്ഷ്മി വിവാഹിതയായി; വരൻ നിർമൽ കൃഷ്ണ; ചിത്രങ്ങൾ വൈറൽ

പ്രേക്ഷകരുടെ പ്രിയതാരം മഹാലക്ഷ്മി വിവാഹിതയായി. നിർമൽ കൃഷ്ണയാണ് വരൻ. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങിയ നൃത്തവേദികളിലൂടെ സുപരിചിതയായ മഹാലക്ഷ്മിയെ സ്വന്തമാക്കിയ നിർമൽ കൃഷ്ണ വയനാട് മാനന്തവാടി സ്വദേശിയാണ്. ശനിയാഴ്ചയായിരുന്നു വിവാഹം. സിനിമ സീരിയൽ രംഗത്തെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

സുരേഷ് ഗോപി, രാധിക സുരേഷ്, മണിയൻപിളള രാജു, മനോജ്, കാലടി ഓമന, ബീന ആന്റണി,വിന്ദുജ മേനോൻ തുടങ്ങിയ നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.

കലോത്സവ വേദികളിൽ നിന്നാണ് മഹാലക്ഷ്മി അഭിനയരംഗത്തെത്തിയത്. ദിലീപ് നായകനായി എത്തിയ തിളക്കത്തിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മനോജ് കെ ജയൻ, തിലകൻ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അർധനാരി എന്ന ചിത്രത്തിലും മഹാലക്ഷ്മി വേഷമിട്ടു. നിരവധി പരമ്പരകളിലാണ് താരം വേഷമിട്ടത്.

Exit mobile version