കത്തോലിക്ക സഭയുടെ കലണ്ടറില്‍ പീഡനക്കേസില്‍ അറസ്റ്റിലായ ഫ്രോങ്കോ മുളക്കലിന്റെ ഫോട്ടോ !

തൃശൂര്‍ അതിരൂപതയില്‍ നിന്ന് പുറത്തിറക്കിയ കലണ്ടറിലാണ് ഫോട്ടോയുളളത്

തൃശൂര്‍: 2019ലെ കത്തോലിക്കാസഭയുടെ കലണ്ടറില്‍ പീഡനക്കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോയും. തൃശൂര്‍ അതിരൂപതയില്‍ നിന്ന് പുറത്തിറക്കിയ കലണ്ടറിലാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജയില്‍വാസം അനുഭവിക്കുകയും ചെയ്ത ഫ്രാങ്കോ മുളക്കലിന്റെ ഫോട്ടോയുളളത്.

കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിന്റെ ജന്മദിന ദിവസം ഫോട്ടോ സഹിതമാണ് കത്തോലിക്കാസഭ പത്രം പുറത്തിറക്കിയ കലണ്ടറില്‍ നല്‍കിയിരിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. കുറ്റാരോപിതനായ ബിഷപ്പിനെ സഭ ഇപ്പോഴും കൈവിട്ടിട്ടില്ല എന്നത് സഭയ്ക്ക് തന്നെ നാണക്കേടാണെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. ജാമ്യം കിട്ടി ജലന്ധറിലെത്തിയ ബിഷപ്പിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.

 

Exit mobile version