ഒമാന്‍ ദേശീയദിനം; അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

നവംബര്‍ 27,28 ദിനങ്ങളായിരിക്കും അവധിയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു

മസ്‌കറ്റ്: ഒമാന്റെ 49-ാം ദേശീയദിനത്തോടനുബന്ധിച്ച് പൊതു അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. നവംബര്‍ 27,28 ദിനങ്ങളായിരിക്കും അവധിയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഡിസംബര്‍ ഒന്ന് ഞായര്‍ പ്രവര്ത്തിദിവസമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് സമാധാനത്തിനും സ്ഥിരതയ്ക്കും ഊന്നല്‍ നല്‍കി മുന്നോട്ട് പോകാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് ആഹ്വാനം ചെയ്തു. മന്ത്രിസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഖാബൂസ് ബിന്‍ സൈദ് ഇക്കാര്യം പറഞ്ഞത്.

ഇതോടൊപ്പം തന്നെ രാജ്യത്തിന്റെ സമഗ്രവികസനം, സാമ്പത്തിക സുസ്ഥിരത, ധനപരമായ സന്തുലിതാവസ്ഥ എന്നിവ കൈവരിക്കുന്നതിന് നടത്തിയ വിജയകരമായ ശ്രമങ്ങളില്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് സംതൃപ്തി പ്രകടിപ്പിച്ചു.

Exit mobile version