സമൂഹമാധ്യമങ്ങളില്‍ വൈറലായി മനുഷ്യമുഖമുള്ള വിചിത്ര മത്സ്യം; വീഡിയോ

മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള മത്സ്യത്തിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങില്‍ പ്രചരിക്കുന്നത്

ചൈന: മത്സ്യങ്ങള്‍ പല നിറത്തിലും പല രൂപത്തിലുമുണ്ട്. എന്നാല്‍ വിചിത്രവും ഭീതി ജനിപ്പിക്കുന്നതുമായ ഒരു മത്സ്യത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള മത്സ്യത്തിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങില്‍ പ്രചരിക്കുന്നത്. ചൈനയിലെ ഒരു ഗ്രാമത്തിലെ തടാകത്തില്‍ നിന്നാണ് ഈ അത്ഭുത മത്സ്യത്തിന്റെ ദൃശ്യങ്ങല്‍ പകര്‍ത്തിയത്.


ചൈനയിലെ മിയാവോ ഗ്രാമം സന്ദര്‍ശിച്ച യുവതിയാണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ഈ മത്സ്യത്തെ കണ്ടെത്തിയത്‌. തുടര്‍ന്ന് അവര്‍ ഡെയിലി മെയിലിലും മൈക്രോബ്ലോഗിങ് സൈറ്റിലും പങ്കുവയ്ക്കുകയും ചെയ്തു. വെറും പതിനാല് സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മനുഷ്യന്റേതു പോലെയുള്ള കണ്ണുകളും മൂക്കും വായും ഈ മത്സ്യത്തിനുണ്ട്.

Exit mobile version