സൗദിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു; നഴ്‌സറി സ്‌കൂള്‍ ജീവനക്കാരിക്കെതിരെ അന്വേഷണം ആരംഭിച്ചു

കുട്ടിയെ അടുക്കപകയും ദേഹോപദ്രവം ഏല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജീവനക്കാരിക്കെതിരെ നടപടി സ്വീകരിച്ചത്

റിയാദ്: സൗദിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നഴ്‌സറി സ്‌കൂള്‍ ജീവനക്കാരിക്കെതിരെ അന്വേഷണം ആരംഭിച്ചു. കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജീവനക്കാരിക്കെതിരെ നടപടി സ്വീകരിച്ചത്. കുട്ടിയെ സ്‌കൂള്‍ ജീവനക്കാരി അടിക്കാറുണ്ടെന്ന് സ്‌കൂളില്‍ നിന്ന് മറ്റൊരു ജീവനക്കാരി മാതാപിതാക്കളെ അറിയിക്കുകയും കുട്ടിയെ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്തു.

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സംഭവത്തില്‍ നിജസ്ഥിതി അന്വേഷിച്ച് നടപടിയെടുക്കാന്‍ പ്രോസിക്യൂഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം ലൈസന്‍സില്ലാതെയാണ് നഴ്‌സറി സ്‌കൂള്‍ പ്രവര്‍ത്തിച്ചതെന്ന് അധികൃതരുടെ അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടിയുടെ പിതാവ് നഴ്‌സറിക്കും ജീവനക്കാരിക്കുമെതിരെ പരാതി നല്‍കുകയും ചെയ്തു.

Exit mobile version