അബുദാബിയില്‍ ആറ് മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി

നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകള്‍ ഉടന്‍ തന്നെ ഉടന്‍ തന്നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ അബുദാബി ഹെല്‍ത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് അധികൃതര്‍ മൂന്ന് സര്‍ക്കുലറുകളാണ് പുറത്തിറക്കിയത്

അബുദാബി: അബുദാബിയില്‍ ആറ് മരുന്നുകളുടെ ബാച്ചുകള്‍ക്ക് നിരോധനം. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകള്‍ ഉടന്‍ തന്നെ ഉടന്‍ തന്നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ അബുദാബി ഹെല്‍ത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് അധികൃതര്‍ മൂന്ന് സര്‍ക്കുലറുകളാണ് പുറത്തിറക്കിയത്.

അമിഡ്രമിന്‍ പീഡിയാട്രിക് സിറപ്പ്, മോക്‌സല്‍ പ്ലസ് ച്യൂവബ്ള്‍ ടാബ്ലറ്റ്‌സ്, ജല്‍ഫാമോക്‌സ് 500 മില്ലിഗ്രാം കാപ്‌സ്യൂള്‍, ജന്മെന്റിന്‍ 2എക്‌സ് ടാബ്ലറ്റ്, റൊസുവസ്റ്റാറ്റിന്‍, ഇലോക്‌സാറ്റിന് 50 എംജി/10 എം.എല് ഒക്‌സാലിപ്ലാറ്റിന്‍ എന്നിവയാണു പിന്‍വലിച്ചത്. അലര്ജി, അസിഡിറ്റി, ലാരിന്‌ജൈറ്റിസ്, ശ്വാസനാള സംബന്ധമായ അണുബാധ, കൊളസ്‌ട്രോള്‍, കോളന്‍ ക്യാന്‍സര്‍ എന്നിവയ്ക്ക് നല്‍കിയിരുന്ന മരുന്നുകളാണിത്.

Exit mobile version