കടല്‍ പ്രക്ഷുബ്ധം; ഗള്‍ഫില്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

തെക്ക് കിഴക്കന്‍ കാറ്റ് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും കടലില്‍ അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ വരെ തിരയടിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

അബുദാബി: ഗള്‍ഫ് ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ കാറ്റ് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും കടലില്‍ അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ വരെ തിരയടിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതേസമയം ദുബായിലെ ബീച്ചുകളില്‍ നീന്താന്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. കടലില്‍ ഉയര്‍ന്ന തിരയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒറ്റയ്ക്ക് കടലില്‍ നീന്താന്‍ ഇറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Exit mobile version