‘ക്യാര്‍’ ഭീഷണിയില്‍ ഒമാന്‍; അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തെത്തുമെന്ന് മുന്നറിയിപ്പ്, ജാഗ്രത

മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ ഉപരിതല വേഗത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ക്യാര്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് ഭീഷണിയാകുന്നു. നിലവില്‍ ഒമാന്‍ തീരത്ത് നിന്ന് 1350 കിലോമീറ്റര്‍ അകലെയെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം കാറ്റിന്റെ തീവ്രത കാറ്റഗറി രണ്ടില്‍ നിന്ന് അഞ്ചിലേക്ക് മാറിയെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ ഉപരിതല വേഗത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറിയ ക്യാര്‍ ഒമാന്റെ തെക്കന്‍ ഭാഗത്തും പിന്നീട് യമന്‍ തീരത്തും എത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അധികൃതരുടെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കണമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ക്യാര്‍ ചുഴലിക്കാറ്റ് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം അറബിക്കടലില്‍ രൂപപ്പെട്ട തീവ്ര ചുഴലിക്കാറ്റാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Exit mobile version