യുഎഇയില്‍ കെട്ടിടത്തിന് തീപിടുത്തം; വന്‍ നാശനഷ്ടം

കഴിഞ്ഞ ദിവസം രാവിലെ ഉമ്മുല്‍ഖുവൈനില്‍ അല്‍ റൗദയിലെ അല്‍ റീം കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായത്

ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ ഉമ്മുല്‍ഖുവൈനില്‍ അല്‍ റൗദയിലെ അല്‍ റീം കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ താമസിച്ചിരുന്ന 120 കുടുംബങ്ങളെയും ഒഴിപ്പിച്ചു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടൊയതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കെട്ടിടത്തിന്റെ അറ്റക്കുറ്റപണി പൂര്‍ത്തിയാകുന്നത് വരെ 120 കുടുംബങ്ങള്‍ക്ക് സൗകര്യം ഒരുക്കിയതായി ഉമ്മല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ലഫ് കേണല്‍ സാലിം ഹമദ് ബിന്‍ ഹംദ അറിയിച്ചു.

Exit mobile version