കാര്‍ യാത്രക്കിടെ വളര്‍ത്തുനായയുടെ വെടിയേറ്റ് യുവതിക്ക് പരിക്ക്; ഞെട്ടല്‍

നായയുടെ കാലു തട്ടി അബദ്ധത്തില്‍ ഫുള്‍ ലോഡാക്കി വെച്ച തോക്കില്‍ നിന്ന് വെടി പൊട്ടുകയായിരുന്നു

ഒക്ലഹോമ: അമേരിക്കയില്‍ യാത്രക്കിടെ അബദ്ധത്തില്‍ വളര്‍ത്തുനായുടെ വെടിയേറ്റ് യുവതിക്ക് പരിക്ക്. അമേരിക്കയിലെ ഒക്ലഹോമയിലാണ് അപൂര്‍വ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം 44 കാരിയായ ടിന സ്പ്രിംഗര്‍ 79 കാരനായ ബ്രെന്റ് പാര്‍ക്‌സും ഇവരുടെ ലാബര്‍ ഡോര്‍ ഇനത്തിന്‍ പെട്ട വളര്‍ത്തുനായയും കാറില്‍ സഞ്ചരിക്കുകയായിരുന്നു.

കാറില്‍ ഫുള്‍ ലോഡാക്കി വെച്ച 22 കാലിബര്‍ തോക്ക് വച്ചിരുന്നു. കാര്‍ റെയില്‍വേ ക്രോസില്‍ ട്രെയിന്‍ പോകാനായി നിര്‍ത്തിയ സമയം ഏഴ് മാസം പ്രായമുള്ള വളര്‍ത്തുനായ മുന്‍സീറ്റിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് നായയുടെ കാലു തട്ടി അബദ്ധത്തില്‍ ഫുള്‍ ലോഡാക്കി വെച്ച തോക്കില്‍ നിന്ന് വെടി പൊട്ടുകയായിരുന്നു. ഡ്രൈവിങ് സീറ്റിലിരുന്ന ടിനയുടെ കാലില്‍ വെടിയേല്‍ക്കുകയായിരുന്നു.ബ്രെന്റ് പാര്‍ക്‌സ് അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. രക്തം ധാരാളം നഷ്ടപ്പെട്ടെങ്കിലും അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് പോലീസെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് വളര്‍ത്തു നായയെ ഉടമയോടൊപ്പം വിട്ടയച്ചു. ട്രെയിന്‍ കടന്നുപോയപ്പോള്‍ ശബ്ദം കേട്ടാണ് നായ പരിഭ്രാന്തിയിലായതെന്ന് ഉടമ പറഞ്ഞു.

Exit mobile version