എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ല; 121 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി ദുബായ് പോലീസ്

ആംബുലന്‍സ്, ഫയര്‍ സര്‍വ്വീസ്, മറ്റ് എമര്‍ജിസി വാഹനങ്ങള് തുടങ്ങിയ വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തതിനാണ് പിഴ ചുമത്തിയത്

ദുബായ്: ദുബായില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തതിന് ഈ വര്‍ഷം പിഴ ചുമത്തിയത് 121 വാഹനങ്ങള്‍ക്കെന്ന് ദുബായി പോലീസ് അറിയിച്ചു. അടിയന്തരഘട്ടത്തില്‍ സഹായമെത്തിക്കാന്‍ പോകുന്ന ആംബുലന്‍സ്, ഫയര്‍ സര്‍വ്വീസ്, മറ്റ് എമര്‍ജിസി വാഹനങ്ങള് തുടങ്ങിയ വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തതിനാണ് പിഴ ചുമത്തിയത്.

കഴിഞ്ഞ തവണ 166 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയിരുന്നത്. 2017ല്‍ 247 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയിരുന്നത്. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തതിനുള്ള ശിക്ഷ ജൂലൈ മുതല്‍ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 3000 ദിര്‍ഹം പിഴയ്ക്ക് പുറമേ ഡ്രൈവിങ് ലൈന്‍സില്‍ ആറ് ബ്ലാക് പോയിന്റുകളും ഈ കുറ്റത്തിന് ശിക്ഷ ലഭിക്കും. ഇതോടൊപ്പം വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.

Exit mobile version