സൗദിയില്‍ ടൂറിസം വിസ പ്രാബല്യത്തില്‍

റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളത്തിലാണ് വില ലഭ്യമാകാനുള്ള മെഷീുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. മൂന്നൂറ് റിയാല്‍ വിസ ചാര്‍ജും 140 റിയാല്‍ ട്രാവല്‍ ഇന്‍ഷൂറന്‍സും ഉള്‍പ്പെടെ 440 റിയാല്‍ ആണ് ഓണ്‍ അറൈവല്‍ വിസയെക്ക്

റിയാദ്: സൗദിയില്‍ ടൂറിസം വിസ പ്രാബല്യത്തില്‍. ആദ്യഘട്ടത്തില്‍ 49 രാജ്യങ്ങള്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നത്. ഒണ്‍ലൈനായോ, വിമാനത്താവളത്തില്‍ സജ്ജീകരിച്ച മെഷീനുപയോഗിച്ചോ വിസ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളത്തിലാണ് വില ലഭ്യമാകാനുള്ള മെഷീുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. മൂന്നൂറ് റിയാല്‍ വിസ ചാര്‍ജും 140 റിയാല്‍ ട്രാവല്‍ ഇന്‍ഷൂറന്‍സും ഉള്‍പ്പെടെ 440 റിയാല്‍ ആണ് ഓണ്‍ അറൈവല്‍ വിസയെക്ക്. മറ്റു രാജ്യക്കാര്‍ക്ക് ദുബായി വസ്ത്രം നിര്‍ബന്ധനല്ലെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചു. അതേസമയം ഇസ്ലാം ഇതര വിശ്വാസികള്‍ക്ക് മക്കയിലേക്കും മദീനയിലേക്കും പ്രവേശനമുണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് രാജ്യത്ത് ആറുമാസം തങ്ങാനാകുമെന്നും അതേസമയം മൂന്ന് മാസം കഴിയുമ്പോള്‍ റീ എന്‍ട്രി നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലാകും ഓണ്‍ അറൈവല്‍ വിസ അവസരം നല്‍കുകയെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചു.

യൂറോപ്പിലെ 38 രാജ്യങ്ങള്‍, ഏഴ് ഏഷ്യന്‍ രാജ്യങ്ങള്‍, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ അനുവദിക്കുക.യൂറോപ്പിനേയും വികസിത ഏഷ്യന്‍ രാജ്യങ്ങളേയുമാണ് ടൂറിസം വിസയിലൂടെ സൗദി ലക്ഷ്യം വെക്കുന്നത്.

Exit mobile version