നടുറോഡില്‍ സാഹസികാഭ്യാസം നടത്തി; സൗദിയില്‍ യുവാവ് പിടിയില്‍

ഖുറയ്യാത്തിലായിരുന്നു പിക്അപ് വാഹനം ഉപയോഗിച്ച് മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന തരത്തില്‍ നടുറോഡില്‍ യുവാവ് അഭ്യാസങ്ങള്‍ നടത്തിയത്

റിയാദ്: സൗദിയില്‍ പട്ടാപകല്‍ നടുറോഡില്‍ സാഹസികാഭ്യാസം നടത്തിയ സംഭവത്തില്‍ സ്വദേശി യുവാവ് പിടിയില്‍. ഖുറയ്യാത്തിലായിരുന്നു പിക്അപ് വാഹനം ഉപയോഗിച്ച് മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന തരത്തില്‍ നടുറോഡില്‍ യുവാവ് അഭ്യാസങ്ങള്‍ നടത്തിയത്.

വിവരമറിഞ്ഞെത്തിയ പോലീസ് രഹസ്യ പട്രോള്‍ സംഘത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ പ്രത്യേക സംഘം രൂപീകരിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവാവ് ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു. ഇയാളെ ട്രാഫിക് അതോരിറ്റിക്ക് കൈമാറുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version