രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി സൗദിയിലെത്തി; കാശ്മീര്‍ വിഷയം ചര്‍ച്ചയായേക്കും

കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു

ജിദ്ദ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദിയിലേക്ക്. ജിദ്ദ റോയല്‍ ടെര്‍മിനലില്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസാണ് ഇംറാന്‍ ഖാനെ സ്വീകരിച്ചത്. കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ സന്ദര്‍ശനമെന്നാണ് സൂചന. പാകിസ്താനും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യും. സൗദിയില്‍ നിന്നായിരിക്കും യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇംറാന്‍ ഖാന്‍ അമേരിക്കയിലേക്ക് തിരിക്കുന്നത്.

ഇമ്രാന്‍ ഖാന്റെ സൗദിസന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സാഹോദര്യബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും വിദേശകാര്യ ഓഫീസ് വ്യക്തമാക്കി.

Exit mobile version