മഴ നില്‍ക്കാന്‍ വേണ്ടി കല്ല്യാണം കഴിപ്പിച്ച തവളകളുടെ വിവാഹബന്ധം വേര്‍പ്പെടുത്തി ഒരു നാട്, വീഡിയോ

കടുത്ത വേനല്‍ ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 19നാണ് തവളക്കല്യാണം നടത്തിയത്

ഭോപ്പാല്‍: ഭോപ്പാലില്‍ മഴ നില്‍ക്കാന്‍ വിവാഹം കഴിപ്പിച്ച തവളകളെ വിവാഹ ബന്ധം വേര്‍പ്പെടുത്തി. ജില്ലയില്‍ കടുത്ത വേനല്‍ ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 19നാണ് തവളക്കല്യാണം നടത്തിയത്. രണ്ടു തവളകളെ തമ്മില്‍ വിവാഹം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്നാണിത്. അന്ന് ഏറെ ആഘോഷങ്ങളോടെയാണ് തവളക്കല്ല്യാണം നടത്തിയത്.

അതിന് ശേഷം ഭോപ്പാലില്‍ കനത്ത മഴയാണ് പെയ്തിരുന്നത്. ഇപ്പോള്‍ ഭോപ്പാലിലെ ജനങ്ങള്‍ മഴ നില്‍ക്കാനായി തവളകളുടെ വിവാബ ബന്ധം വേര്‍പ്പെടുത്തിയിരിക്കുകയാണ്. ആചാരക്രകാരമാണ് തവളകളുടെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതെന്ന് പ്രമുഖ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭോപ്പാലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് നര്‍മ്മദ നദി കരകവിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് വിവിധ ഡാമുകളിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നതിനാല്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമുണ്ട്.

കടപ്പാട് ടൈംസ്ഓഫ്ഇന്ത്യ

Exit mobile version