രണ്ടു വായുള്ള അപൂര്‍വ്വ മത്സ്യം ചൂണ്ടയില്‍ കുടുങ്ങി; അമ്പരന്ന് ദമ്പതികള്‍, ചിത്രങ്ങള്‍

തടാകത്തില്‍ നിന്ന് പുറത്തെടുത്ത ചൂണ്ടയില്‍ കൊളുത്തിയ മീന്‍ ദമ്പതികള്‍ക്ക് നല്‍കിയത് ആഹ്‌ളാദം മാത്രമായിരുന്നില്ല മറിച്ച് അത്ഭുതവും കൂടിയായിരുന്നു

ലേക്ക് ഷാമ്പ്‌ലെയിന്‍: അമേരിക്കയില്‍ മീന്‍പിടിക്കാനിറങ്ങിയ ദമ്പതികള്‍ക്ക് ലഭിച്ചത് അത്ഭുതമീനിനെ. ഓരോ ഇടവേളകകളിലും ഭര്‍ത്താാവുമൊത്ത് പുറത്ത് പോവുമായിരുന്നു ഡെബ്ബീ ഗെഡ്ഡെസ്. ഇത്തവണ പോയത് നോര്‍ത്ത് അമേരിക്കയിലെ ലേക്ക് ഷാമ്പ്‌നിലോക്കായിരുന്നു.

ഇവിടെ എത്തിയ ദമ്പകതികള്‍ തടാകത്തിലേക്ക് ചൂണ്ടയിട്ടു. അല്‍പ്പസമയത്തിനകം ചൂണ്ടയില്‍ മീന്‍ കൊളുത്തി. തടാകത്തില്‍ നിന്ന് പുറത്തെടുത്ത ചൂണ്ടയില്‍ കൊളുത്തിയ മീന്‍ ദമ്പതികള്‍ക്ക് നല്‍കിയത് ആഹ്‌ളാദം മാത്രമായിരുന്നില്ല മറിച്ച് അത്ഭുതവും കൂടിയായിരുന്നു. ഇരുവര്‍ക്കും ലഭിച്ച മീനിന് ഒന്നല്ല മറിച്ച് രണ്ടു വായാണ് ഉണ്ടായിരുന്നത്. ഇത് അവര്‍ക്ക് ആഹ്‌ളാതവും ഒപ്പം അത്ഭുതവുമാണ് നല്‍കിയത്.

”ബോട്ടില്‍ വച്ച് ആ മീനിനെ ലഭിച്ചപ്പോള്‍ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. രണ്ട് വായ! എന്നിട്ടും അത് ആരോഗ്യമുള്ളതായിരുന്നു. ശരിക്കും അടിപൊളി” – ഡെബ്ബി ഗെഡ്ഡെസ് പറഞ്ഞു.

നോട്ടി ബോയ്‌സ് ഫിഷിംഗ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് കണ്ടത്. ഏകദേശം ആറായിരത്തോളം ആളുകള്‍ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ജീവശാസ്ത്രജ്ഞനുമായി സംസാരിച്ചപ്പോള്‍ ഇത് വൈരൂപ്യമായിരിക്കാം ഇതെന്ന് അദ്ദേഹം പറഞ്ഞുവെന്ന് കമന്റില്‍ ഒരാള്‍ പറയുന്നുണ്ട്.

Exit mobile version