എല്ലും തോലുമായ 70 വയസുള്ള ആനയെ ഉത്സവത്തിനിറക്കി; കണ്ണീരിലാഴ്ത്തുന്ന ചിത്രങ്ങള്‍

പട്ടിണിക്കിട്ട് എല്ലും തോലുമായ ആനയെ കിലോമീറ്ററോളം നടത്തിയാണ് പ്രദിക്ഷണത്തിന് എത്തിച്ചതെന്ന് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു

കാന്‍ഡി: ശ്രീലങ്കയിലെ കാന്‍ഡിയില്‍ പട്ടിണിക്കിട്ട് എല്ലുംതോലുമായ മൃതപ്രായമായ ആനയെ അലങ്കരിച്ച് പ്രദിക്ഷണത്തിനെത്തിച്ചെന്ന് പരാതി. കാന്‍ഡിയില്‍ നടന്ന ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര ആഘോഷത്തില്‍ പ്രത്യേക വേഷം ധരിച്ചിച്ചാണ് മൃതപ്രായയായ ആനയെ പ്രദിക്ഷണത്തിനെത്തിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിക്കിരി എന്ന എഴുപത് വയസ് പ്രായമായ ആനയെയാണ് പ്രദിക്ഷണത്തിന് എത്തിച്ചത്. പട്ടിണിക്കിട്ട് എല്ലും തോലുമായ ആനയെ കിലോമീറ്ററോളം നടത്തിയാണ് പ്രദിക്ഷണത്തിന് എത്തിച്ചതെന്ന് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ബുദ്ധകേന്ദ്രത്തില്‍ നടന്ന ചടങ്ങിന് 60 ആനകള്‍ ആണ് എത്തിച്ചത്. കഠിന ശബ്ദങ്ങളുടെ ഇടയിലൂടെ നടക്കേണ്ടി വരുന്ന ഇത്തരം ആനകളുടെ കണ്ണീര്‍ ഇവിടെ ആരും കാണുന്നില്ലെന്നും സേവ് എലിഫന്റ് ഫൗണ്ടേഷന്‍ സ്ഥാപക ലേക് ചായ്‌ലേര്‍ട്ട് പറയുന്നു.

തിക്കിരിയെ അണിയിക്കുന്ന വേഷങ്ങള്‍ ആനയുടെ ദയനീയ അവസ്ഥ വെളിയില്‍ കാണിക്കില്ലെന്നും തായ്‌ലേര്‍ട്ട് പറയുന്നു. വിറയ്ക്കുന്ന കാലുകാളുമായാണ് 70 വയസുള്ള ആനയുടെ ഓരോ ചുവചടുകളും. അതേസമയം തായ്‌ലേര്‍ട്ടിന്റെ ആരോപണങ്ങള്‍ ബുദ്ധക്ഷേത്രം തള്ളി. തിക്കിരിയ്ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ബുദ്ധകേന്ദ്ര ഭാരവാഹികള്‍ അവകാശപ്പെടുന്നത്.

Exit mobile version