20 രൂപയുടെ നാണയം പുറത്തിറക്കാന്‍ ഒരുങ്ങി ധനകാര്യ മന്ത്രാലയം

20 രൂപയുടെ നാണയമിറക്കാനാണ് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിലുള്ള 10 രൂപാ നാണയത്തിന്റെ മാതൃകകയില്‍ നിന്ന് വ്യത്യസ്തമായും 12 കോണുകളോടു കൂടിയ ആകൃതിയിലാണ് 20 രൂപാ നാണയമിറങ്ങുക

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. 20 രൂപയുടെ നാണയമിറക്കാനാണ് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിലുള്ള 10 രൂപാ നാണയത്തിന്റെ മാതൃകകയില്‍ നിന്ന് വ്യത്യസ്തമായും 12 കോണുകളോടു കൂടിയ ആകൃതിയിലാണ് 20 രൂപാ നാണയമിറങ്ങുക.

27 മില്ലീമീറ്റര്‍ നീളവും നൂറിലെന്ന് വ്യാസത്തോട് കൂടെ നിര്‍മ്മിക്കുന്ന നാണയം രണ്ട് നിറത്തിലാകും പുറത്തിറങ്ങുക. നാണയത്തിന്റെ പുറത്തുള്ള വൃത്തം 65 ശതമാനം ചെമ്പും 15 ശതമാനം സിങ്കും 20 ശതമാനം നിക്കലും ഉപയോഗിച്ചാവും നിര്മിക്കുക. ഉള്ളിലെ വൃത്തത്തില് 75 ശതമാനം ചെമ്പും 20 ശതമാനം സിങ്കും 5 ശതമാനം നിക്കലും ഉപയോഗിക്കും. നാണയത്തിന്റെ രൂപത്തെ കുറിച്ച് കൂടുതല് സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

Exit mobile version