ഫഹദ്-നസ്രിയ വിവാഹം നടന്നതിന്റെ കാരണം ഞാന്‍, രഹസ്യം വെളിപ്പെടുത്തി നിത്യാമേനോന്‍

കൈരളി ടിവി യിലെ ജെബി ജങ്ഷന്‍ പരിപാടിക്കിടെ ആണ് നിത്യാമേനോന്‍ രസകരമായി ഈ കാര്യം സ്ഥാപിച്ചെടുക്കുന്നത്

വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ട നായകനായ ഫഹദ് ഫാസിലും തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് തന്നെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയം കവര്‍ന്ന നസ്രിയയുടെ വിവാഹം കഴിഞ്ഞിട്ട് ആഗസ്റ്റ് മാസം 19 ആവുമ്പോള്‍ അഞ്ചു വര്‍ഷം ആവുകയാണ്. എന്നാല്‍ ആ വിവാഹം നടക്കാന്‍ കാരണം ഞാനാണ് എന്ന അവകാശവാദം നടത്തിയിരിക്കുകയാണ് നിത്യാമേനോന്‍. കൈരളി ടിവി യിലെ ജെബി ജങ്ഷന്‍ പരിപാടിക്കിടെ ആണ് നിത്യാമേനോന്‍ രസകരമായി ഈ കാര്യം സ്ഥാപിച്ചെടുക്കുന്നത്.

ഫഹദും നസ്രിയയും നായിക നായകന്മാരായി അഭിനയിച്ച അഞ്ജലി മേനോന്റെ ബാഗ്ലൂര്‍ ഡെയ്സില്‍ നതാഷ എന്ന അതിഥി വേഷത്തിലാണ് നിത്യ അഭിനയിച്ചത്. എന്നാല്‍ ആദ്യം പ്രധാന കഥാപാത്രമായ ദിവ്യക്കു വേണ്ടിയായിരുന്നു അഞ്ജലി മേനോന്‍ നിത്യയെ ക്ഷണിച്ചത് . മറ്റു ചില ചിത്രങ്ങളുടെ തിരക്കില്‍പ്പെട്ട് നിത്യക്ക് ആ വേഷം ചെയ്യാനായില്ല.

അതുകൊണ്ടാണ് നസ്രിയ പിന്നീട് ആ പ്രധാന വേഷം ചെയ്തതെന്ന് നിത്യ ജെബി ജംഗ്ഷനില്‍ പറഞ്ഞു.’ബാഗ്ലൂര്‍ ഡെയ്‌സ് സിനിമയുടെ ആ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും. അവരുടെ വിവാഹത്തിന് കാരണമായത് അപ്പോള്‍ ഞാനല്ലേ എന്ന് നിത്യാമേനോന്‍ ചോദിക്കുന്നു. രണ്ടുപേര്‍ക്കും അതോര്‍മ്മ വേണമെന്നും നിത്യ ഫഹദിനോടും നസ്രിയയോടും ആയി പറഞ്ഞതും ചിരിപടര്‍ത്തി. വളരെ തമാശയായി നിത്യാമേനോന്‍ പറഞ്ഞ ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Exit mobile version