‘രാജ’യെ കടത്തിവെട്ടി ‘സ്റ്റീഫന്‍ നെടുമ്പള്ളി’; ലൂസിഫര്‍ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ന്റിങില്‍ ഒന്നാമത്

നിലവില്‍ 2.4 മില്യണ്‍ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ന്റിങില്‍ ഒന്നാമതാണ് ലൂസിഫറിന്റെ ട്രെയിലര്‍

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ലൂസിഫര്‍ എന്ന ചിത്രം. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അബുദാബിയില്‍ വെച്ചാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

ഇന്നലെ ലൂസിഫറിന്റെ ട്രെയിലര്‍ റിലീസിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പായി മമ്മൂട്ടി ചിത്രം മധുരരാജയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വൈകിട്ട് ആറു മണിക്കാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ലൂസിഫറിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് രാത്രി ഒമ്പത് മണിക്കായിരുന്നു. എന്തായാലും നേരത്തേ പുറത്ത് വിട്ടത് കൊണ്ടൊന്നും ലൂസിഫറിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ മധുരരാജയ്ക്ക് പറ്റിയില്ല.

നിലവില്‍ 2.4 മില്യണ്‍ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ന്റിങില്‍ ഒന്നാമതാണ് ലൂസിഫറിന്റെ ട്രെയിലര്‍. മോഹന്‍ലാല്‍ ‘സ്റ്റീഫന്‍ നെടുമ്പള്ളി’ എന്ന രാഷ്ട്രീയക്കാരനായിട്ടാണ് ചിത്രത്തിലെത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. സായ്കുമാര്‍, ടൊവീനോ തോമസ്, നന്ദു, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ ഫാസില്‍, നൈല ഉഷ, ബോളിവുഡ് താരം വിവേക് ഒബ്‌റോയി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ഈ മാസം 28ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version