ലൂസിഫറിന് ലക്ഷദ്വീപിലും ലൊക്കേഷന്‍! ആ സ്ഥലം തേടി പൃഥ്വി

പൃഥ്വിരാജിന്റെ ജീവിതത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന ലൂസിഫര്‍ സിനിമയ്ക്ക് ലക്ഷദ്വീപിലും ലൊക്കേഷന്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണമായിരിക്കും ലക്ഷദ്വീപിലെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സ്ഥിരീകരിച്ചിട്ടുണ്ട്.

ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്നുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ എഫ്.ജി.മുഹമ്മദ് എന്നയാളാണ് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണെന്നും ലക്ഷദ്വീപും ലൊക്കേഷനായി വരുന്നുണ്ടെന്നും ലൂസിഫറിന്റെ തിരക്കഥാകൃത്തും നടനുമായി മുരളി ഗോപി പറഞ്ഞു.

വിവേക് ഒബ്‌റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, നൈല ഉഷ തുടങ്ങിയ വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. 2019 മാര്‍ച്ച് 28 ന് തീയ്യേറ്ററുകളിലെത്തുന്ന ലൂസിഫറിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍വ്വഹിക്കുന്നത്.

Exit mobile version