ക്രിസ്തുവിന്റെ ജന്മദിനത്തില്‍ പുതിയ അതിഥിയെ വരവേറ്റ് ലാലും കുടുംബവും; വൈറലായി ചിത്രങ്ങള്‍

ക്രിസ്തുവിന്റെ ജന്മദിനത്തില്‍ നടനും സംവിധായകനുമായ ലാലിന്റെ കുടുംബത്തിലേക്ക് പുതിയൊരാള്‍ എത്തിയിരിക്കുകയാണ്. മകള്‍ മോണിക്ക അമ്മയായി. അലനാണ് മോണിക്കയുടെ ഭര്‍ത്താവ്. മോണിക്ക തന്നെയാണ് കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മോണിക്ക-അലന്‍ ദമ്പതികള്‍ക്ക് ആണ്‍കുട്ടിയാണ് പിറന്നിരിക്കുന്നത്. ഈപ്പന്‍ ആന്റണി അലന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. അലനാണ് ഇന്‍സ്റ്റഗ്രാമിലൂടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.മോണിക്കയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ക്കും സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യത കിട്ടിയിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു മോണിക്കയുടേയും അലന്റെയും വിവാഹം.

Exit mobile version