ഈ ലക്ഷണങ്ങളുണ്ടോ? സൂക്ഷിക്കുക തൈറോയ്ഡ് പ്രശ്‌നങ്ങളാകാം

ചില ലക്ഷണങ്ങളിലൂടെ നമുക്ക് തന്നെ സ്വയം തൈറോയിഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ കഴിയും

ശരീരത്തില ചില മാറ്റങ്ങളില്‍ നിങ്ങള്‍ അസ്വസ്ഥരാണോ? എങ്കില്‍ സൂക്ഷിക്കുക ചികിത്സ ആവശ്യമുള്ള തൈറോയ്ഡ് പ്രശ്‌നങ്ങളാകാം അത്. ചില ലക്ഷണങ്ങളിലൂടെ നമുക്ക് തന്നെ സ്വയം തൈറോയിഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. ക്ഷീണം, അലസത, അമിതമായ ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയിഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. തീരെ ചെറിയ കുഞ്ഞുങ്ങളില്‍ പല്ലുവരാനും നടക്കാനും മറ്റും താമസവും ഉണ്ടാകും. എല്ലാ പ്രായത്തിലുമുള്ള കുട്ടികളില്‍ വളര്‍ച്ചക്കുറവ്. ഇതെല്ലാം ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനലക്ഷണങ്ങളാണ്.

ഹെപ്പര്‍ തൈറോയിഡിസത്തില്‍ ശരീരം മെലിഞ്ഞുവരിക, ക്ഷീണം, നെഞ്ചിടിപ്പ്, അമിതമായ ഉഷ്ണം, വിയര്‍പ്പ്, വിശപ്പ്, കണ്ണുകള്‍ തള്ളിവരിക, ഇതെല്ലാം പ്രധാന ലക്ഷണങ്ങളാണ്. കഴുത്തിന്റെ മുന്‍ഭാഗത്ത് തടിപ്പായിട്ടാണ് തൈറോയിഡിന്റെ വീക്കവും മുഴകളും പ്രത്യേക്ഷപ്പെടുക.

കുറുകിയ തടിച്ച് കഴുത്തുള്ളവര്‍ക്ക് തൈറോയിഡ് മുഴകള്‍ എളുപ്പം തിരിച്ചറിയാനാകില്ലെന്നു വരാം. ചിലപ്പോള്‍ പുറമേ കാണുന്നതിനേക്കാള്‍ കൂടുതലായി നെഞ്ചിനുള്ളിലേയ്ക്ക് വളര്‍ന്നെന്നും വരാം. ശബ്ദത്തിലെ വ്യതിയാനം, കൂടെകൂടയുള്ള ചുമയും ശ്വാസംമുട്ടും. ഭക്ഷണമിറക്കാന്‍ തടസം ഇതെല്ലാം തൈറോയിഡ് ഗ്രന്ഥി വീക്കത്തിന്റെ ലക്ഷണങ്ങളാകാം.

Exit mobile version