കുട്ടികളില്‍ നൊവനാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂലൈ മുതല്‍ നടത്താനുദ്ദേശമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

Vaccination | Bignewslive

ന്യൂഡല്‍ഹി : കുട്ടികളില്‍ കോവിഡ് പ്രതിരോധ വാക്‌സീനായ നൊവവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂലൈ മാസത്തോടെ ആരംഭിക്കാനൊരുങ്ങി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യയില്‍ കുട്ടികളില്‍ പരീക്ഷണം നടത്തുന്ന നാലാമത്തെ വാക്‌സീനാണ് നൊവാവാക്‌സ്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് 12-18 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ കോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. ന്യൂഡല്‍ഹിയിലെ എയിംസില്‍ നടക്കുന്ന ഈ പരീക്ഷണങ്ങളില്‍ ആകെ 525 കുട്ടികളാണ് പങ്കെടുക്കുന്നത്. 6-12,2-6 പ്രായത്തിലുള്ള കുട്ടികളിലും കോവാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തും. മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണവും ഭാരത് ബയോടെക്ക് കുട്ടികളില്‍ നടത്തുന്നുണ്ട്.

നൊവവാക്‌സ് കോവിഡിനെതിരെ 90.4ശതമാനം ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിലുള്ള ഒട്ടുമിക്ക എല്ലാ വകഭേദങ്ങളില്‍ നിന്നും നൊവവാക്‌സ് സംരക്ഷണം നല്‍കുമെന്നാണ് പ്രതീക്ഷ.

Exit mobile version