റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി; ആലപ്പുഴയില്‍ പിഞ്ചുകുഞ്ഞ് മരിച്ചു

ആലപ്പുഴ: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.
പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശ്ശേരി വീട്ടില്‍ വിപിന്‍ലാല്‍(വിഷ്ണു)-കൃഷ്ണമോള്‍ ദമ്പതികളുടെ ഒമ്പതു മാസം പ്രായമുള്ള മകന്‍ ആഷ്‌വിനാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ വെച്ചാണ് സംഭവം. അമ്മൂമ്മയുടെയും അയല്‍പക്കത്തെ കുട്ടികളോടെപ്പം കളിച്ചു കൊണ്ടിരുന്നപ്പോള്‍ റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

കുട്ടിയുടെ തൊണ്ടയില്‍ റമ്പൂട്ടാന്റെ കുരു കുടുങ്ങിയതോടെ ശ്വാസതടസം നേരിട്ടപ്പോള്‍ ഉടന്‍തന്നെ പൂച്ചാക്കലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍ ആയുഷ്. സംസ്‌കാരം നാളെ.

Exit mobile version