ഹരിതാഭമായി നിയമസഭ: കൗതുകമായി ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ എംഎല്‍എമാര്‍

തിരുവനന്തപുരം: ഹരിതമയമായി ഇന്നത്തെ നിയമസഭാ സമ്മേളനം. ഇന്ന് നിയമസഭയിലെത്തിയ എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും ധരിച്ചത് പച്ചനിറത്തിലുള്ള വസ്ത്രമാണ്. മുന്‍കൂട്ടി തീരുമാനിച്ചതല്ലെങ്കിലും ഒരേ നിറം ധരിച്ചെത്തിയതല്ലെങ്കിലും ഈ യാദൃശ്ചികത കൗതുകകരമായി.

കൃഷിവകുപ്പിനെ സംബന്ധിച്ചുള്ളതായിരുന്നു ഇന്ന് ചോദ്യോത്തര വേളയില്‍ ആദ്യ ഇനം. അതുകൊണ്ടാണോ എന്നറിയില്ല പച്ചക്കുപ്പായത്തിന് സഭയില്‍ പ്രാമുഖ്യം ലഭിച്ചത്. ചോദ്യോത്തര വേളയില്‍ പച്ച നിറം ധരിച്ചെത്തിയ പ്രതിഭ എംഎല്‍എയും യുആര്‍ പ്രദീപും ചോദ്യങ്ങളുമായി എഴുന്നേറ്റു.

പികെ ശശി എംഎല്‍എയും പച്ച ഷര്‍ട്ട് ധരിച്ചായിരുന്നു എത്തിയത്. ഐഷ പോറ്റിയും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ജയിംസ് മാത്യുവും ജോണ്‍ ഫെര്‍ണാണ്ടസും ഇന്ന് പച്ചയിലാണെത്തിയത്. ഐഷ പോറ്റിയും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ജയിംസ് മാത്യുവും ജോണ്‍ ഫെര്‍ണാണ്ടസും ഇന്ന് പച്ചയിലാണെത്തിയത്.

പ്രതിപക്ഷ നിരയില്‍നിന്ന് റോജി ജോണും ജോണും ഷംസുദ്ദീനും പച്ചയുടെ നിരയില്‍ അണിചേര്‍ന്നു. മുന്‍നിശ്ചയപ്രകാരമല്ല പച്ച ധരിച്ചെത്തിയതെന്ന് എംഎല്‍എമാര്‍ പറയുന്നു. സഭയിലെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്ന് റോജി ജോണ്‍ എംഎല്‍എ പറഞ്ഞു. രാഷ്ട്രീയ വ്യത്യാസത്തിനപ്പുറമുള്ള മാനസിക പൊരുത്തമാകാം
വസ്ത്രത്തിന്റെ നിറങ്ങളുടെ സമാനതയില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version