ദൈവനാമത്തില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മന്‍, ഹസ്തദാനം നല്‍കി അഭിനന്ദിച്ച് സ്പീക്കര്‍

തിരുവനന്തപുരം: പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായി നിയമസഭയിലേക്കെത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു.

chandy oommen| bignewslive

ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭയിലെ ഭരണ-പ്രതിപക്ഷ നേതാക്കളെ വണങ്ങിയ ശേഷമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് സ്പീക്കര്‍ ഷംസീര്‍ ചാണ്ടി ഉമ്മന് ഹസ്തദാനം നല്‍കി അഭിനന്ദിച്ചു.

also read:ചാണ്ടി ഉമ്മന്‍ ഇന്ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും

ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍ കുട്ടി, എകെ ശശീന്ദ്രന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, എംബി രാജേഷ്, പി പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ക്ക് ചാണ്ടി ഉമ്മന്‍ ഹസ്തദാനം നല്‍കി.

chandy oommen| bignewslive

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ് തുടങ്ങിയവരും ചാണ്ടി ഉമ്മനെ അനുമോദിച്ചു.

Exit mobile version