കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി; സഹായവുമായി തീര രക്ഷാസേന, ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

കൊച്ചി: കൊല്ലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കടലില്‍ മുങ്ങിയ ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും തീരരക്ഷാ സേന രക്ഷപ്പെടുത്തി. ആചാര്യമാതാ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

കൊല്ലത്തുനിന്ന് 35 നോട്ടിക്കല്‍മൈല്‍ മാറിയാണ് മുങ്ങിയത്. തീരസംരക്ഷണ സേനയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ബോട്ട് മുങ്ങിയ ഭാഗത്തുണ്ടായിരുന്ന മര്‍ച്ചന്റെ വെസലാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

ബോട്ടില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ലെന്നും ഇവരെ രാത്രിയോടെ കൊച്ചിയിലെത്തിക്കുമെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

Exit mobile version