കല്ല്യാട്ടും പെരിയയിലും 144 പ്രഖ്യാപിച്ചു; പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടണം

കാസര്‍കോട്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍കോട് കല്യാട്ടും പെരിയയിലും ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രകടനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ ദിവസമായ 23 ന് രാവിലെ 8 മണി മുതല്‍ 24ന് രാവിലെ 8 മണിവരെ 24 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനാജ്ഞ. ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട്, പെരിയ ടൗണുകളുടെ 500 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകമാകുക.

ഫെബ്രുവരി 17-നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്തും കൊല്ലപ്പെട്ടത്.

Exit mobile version