വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതി; അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ ചില വിദ്യാര്‍ഥികള്‍ക്കു വേണ്ടി പരീക്ഷ എഴുതുകയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്ത അധ്യാപകര്‍ക്കെതിരെയും പ്രിന്‍സിപ്പലിനെതിരെയും നടപടി.

കാസര്‍ഗോഡ് നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പികെ ഫൈസല്‍, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന പരീക്ഷാ നടത്തിപ്പില്‍ സ്ഥാപനമേധാവിക്കു യോജിക്കാത്തവിധത്തില്‍ ഗുരുതരമായ ക്രമക്കേട് കാണിച്ചതിനാണ് അച്ചടക്കനടപടിയെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവില്‍ പറയുന്നു.

Exit mobile version