സൗജന്യ എസ്എസ്എല്‍സി കോച്ചിങ് ക്ലാസ്

ആലപ്പുഴ: സൗഹൃദ സാമൂഹ്യസേവന സന്നദ്ധസമിതിയുടെ നേതൃത്വത്തില്‍ സൗജന്യ എസ്.എസ്.എല്‍.സി. ബേസിക് കോച്ചിങ് ക്ലാസ് സംഘടിപ്പിക്കുന്നു. മേയ് മൂന്നുമുതല്‍ എസ്.ഡി.വി. ഗേള്‍സ് ഹൈസ്‌കൂളിലാണ് ക്ലാസ്.
ഒന്‍പതാം ക്ലാസില്‍നിന്ന് ഈ വര്‍ഷം പത്താം ക്ലാസിലേക്ക് പ്രവേശനം നേടിയവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ മൂന്നിന് വൈകീട്ട് മൂന്നിന് എസ്.ഡി.വി. ഗേള്‍സ് ഹൈസ്‌കൂളിലെത്താനാണ് നിര്‍ദേശം. 9847411223, 9895597737.

Exit mobile version