ബിജെപിയുടെ പത്തനംതിട്ട സീറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനോ? അമിത് ഷായുടെ സര്‍പ്രൈസ് പിജെ കുര്യനെന്ന് സൂചന; സംസ്ഥാന നേതൃത്വം അങ്കലാപ്പില്‍

എറണാകുളം: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ അമിത് ഷായുടെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയോ? മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ബിജെപി നേതൃത്വം നേരിട്ടിടപെട്ട് ചര്‍ച്ചകള്‍ തുടരുന്നതായാണ് വിവരം. അതേസമയം സംസ്ഥാന സമിതിയിലെ നേതാക്കള്‍ മുഴുവന്‍ അങ്കലാപ്പിലാണ് ഈ നീക്കത്തില്‍. ആര്‍എസ്എസിന്റെ പിന്തുണ വരെ സുരേന്ദ്രനൊപ്പമാണ്.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്തനംതിട്ടയില്‍ മത്സരിക്കാനെത്തുന്നതോടെ മണ്ഡലത്തില്‍ വലിയ നേട്ടം ഉണ്ടാക്കാമെന്ന വിലയിരുത്തലിലാണ് ബിജെപി. ശബരിമലയടക്കമുള്ള വിഷയങ്ങള്‍ പ്രതിഫലിക്കുന്ന മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമുണ്ടായാല്‍ വിജയം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലുമുണ്ട്.

കൂടാതെ സംസ്ഥാന സമിതിയില്‍ ഇപ്പോഴുള്ള നേതാക്കളൊന്നും പത്തനംതിട്ടയില്‍ വിജയിക്കാന്‍ കെല്‍പ്പുള്ളവരല്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. അതിനായി സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രമുഖനും, ദേശീയ രാഷ്ട്രീയത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന നേതാവ് വേണമെന്നാണ് നിലപാട്.

ടോം വടക്കനെ ബിജെപിയിലെത്തിച്ചത് അമിത് ഷായുടെ സര്‍പ്രൈസ് നീക്കമായിരുന്നു. അത്തരമൊരു നീക്കത്തിനാണ് ഇപ്പോള്‍ ബിജെപി കേരളത്തില്‍ ശ്രമിക്കുന്നത്. അതിനായിട്ടാണ് പത്തനംതിട്ട സീറ്റ് ഒഴിച്ചിട്ടത്. ഇവിടെ ബിജെപിയുടെ നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടെങ്കില്‍ അമിത് ഷാ ഇതൊന്നും വേണ്ട എന്ന നിലപാടിലാണ്. കേരളത്തിലെ അറിയപ്പെടുന്ന നേതാവ് തന്നെ വേണമെന്നാണ് ആവശ്യം.

അമിത് ഷായും കേന്ദ്ര മന്ത്രിമാരും നേരിട്ടിറങ്ങിയാണ് നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന സമയത്ത് അദ്ദേഹത്തിന് ബിജെപിയില്‍ നിന്ന് ഓഫറുകളുണ്ടായിരുന്നു. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയാകാന്‍ രമേശ് ചെന്നിത്തല നിര്‍ബന്ധിച്ചിരുന്നു എന്നും പിജെ കുര്യന്‍ പറയുന്നുണ്ട്.

Exit mobile version