പ്രവാസി യുവതിയുടെ മരണത്തിന് കാരണക്കാരനായ ഭര്‍ത്താവിനെ സംരക്ഷിക്കുന്നത് വിടി ബല്‍റാമെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ്

തൃശ്ശൂര്‍: വിടി ബല്‍റാം എംഎല്‍എയുടെ കപട രാഷ്ട്രീയമുഖം തുറന്നുകാട്ടി ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പിബി അനൂപ് രംഗത്ത്. റേപ് ജോക്ക് പോസ്റ്റുമായി രംഗത്തെത്തിയ ബല്‍റാം, പ്രതിഷേധം രൂക്ഷമായതോടെ പോസ്റ്റ് പിന്‍വലിച്ച സാഹചര്യത്തിലാണ് അനൂപ് പ്രവാസി യുവതിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ഭര്‍ത്താവിനെ സംരക്ഷിക്കുന്ന ബല്‍റാമിന്റെ രാഷ്ട്രീയ പൊയ്മുഖം സമൂഹശ്രദ്ധയില്‍പ്പെടുത്തുന്നത്.

പുറത്ത് സ്ത്രീ സംരക്ഷകനാവുന്ന ബല്‍റാം യഥാര്‍ത്ഥത്തില്‍ സ്ത്രീ സംരക്ഷകനോ സ്ത്രീകളെ ബഹുമാനിക്കുന്നവനോ അല്ലെന്നും അനൂപ് തെളിവുകള്‍ നിരത്തിയാണ്
വ്യക്തമാക്കുന്നത്. ഇതിനോടകം തന്നെ അനൂപിന്റെ പോസ്റ്റ് സൈബര്‍ലോകത്ത് വൈറലായിരിക്കുകയാണ്.

പിബി അനൂപിന്റെ പോസ്റ്റ് വായിക്കാം:

ഒരൽപം നീണ്ട എഴുത്താണ് വായിക്കണമെന്ന് അപേക്ഷ

ചിത്രം 8: കേരളത്തിലെ യുവ എം എൽ എ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഫേസ്ബുക്കിലിട്ട പോസ്റ്റാണത് … വിമർശനങ്ങളേറേ വന്നപ്പോൾ ആ പോസ്റ്റ് പിൻവലിച്ചെന്നും കേൾക്കുന്നു …. യഥാർത്ഥത്തിൽ വി.ടി ബൽറാം സ്ത്രീത്വത്തെ ബഹുമാനിക്കുന്നവനോ അവരുടെ സംരക്ഷകനോ അല്ല .. അദ്ദേഹത്തിന്റെ കപട മുഖങ്ങൾ എത്രതവണ അഴിഞ്ഞു വീണിരിക്കുന്നു …
ബൽറാമും അദ്ദേഹത്തിന്റെ പാർട്ടിയും എന്തെന്നറിയാൻ ഇതുകൂടി ശ്രദ്ധയിലേക്ക്

ചിത്രം 1 ,2
കോട്ടയം പൊൻകുന്നം കൊപ്രക്കളം സ്വദേശി മോനിഷ ആസ്ട്രേലിയായിലെ മെൽബണിൽ ആത്മഹത്യ ചെയ്ത വാർത്തയും കഥകളുമാണിത് .. 2017 ഫെബ്രുവരിയിലാണ് സംഭവം . മോനിഷ പാല മുരുക്കുംപുഴ സ്വദേശി അരുണുമായി പ്രണയത്തിലായി രജിസ്റ്റർ വിവാഹം നടത്തുന്നു .. പിന്നീട് ബന്ധുക്കൾ ഇടപ്പെട്ട് മതാചാരപ്രകാരം വിവാഹം നടത്തികൊടുക്കുന്നു .. വിവാഹത്തിനു മുൻപ് തന്നെ അരുൺ വലിയൊരു തുക പെൺവീട്ടുകാരിൽ നിന്ന് വാങ്ങുന്നു .. ഓസ്ട്രേലിയയിൽ മെയിൽ നഴ്സായ അരുൺ മെൽബണിലിലെ ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ വർക്ക് ചെയ്യുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് മോനിഷയുമായി പ്രണയത്തിലായത് . മെൽബണിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി കിട്ടിയ മോനിഷ പിന്നീടാണ് സത്യങ്ങൾ തിരിച്ചറിയുന്നത്. മോനിഷയുടെ അമ്മ റിട്ടയർ ആവുന്ന വേളയിൽ വൻതുക സ്ത്രീധന വകയിൽചോദിച്ച് അരുൺ അവരെയെല്ലാം ശല്യപ്പെടുത്തിയിരുന്നു. താനൊരു ഗ്യാസ് ചേമ്പറിലാണ് താമസിക്കുന്നത് എന്ന് മരിക്കുന്നതിനു കുറച്ചുദിവസം മുമ്പ് മോനിഷ അമ്മയോട് വെളിപ്പെടുത്തിയിരുന്നു. മരണപ്പെട്ട മോനിഷയുടെ മൃതദേഹം നാട്ടിലെത്തിച്ചു മണിക്കൂറുകൾക്കുള്ളിൽ ഭർത്താവായ അരുൺ നാട്ടിൽനിന്നു സ്ഥലംവിട്ടു

ചിത്രം 3
മോനിഷയുടെ മരണത്തിൽ ഭർത്താവായ അരുണിന് സംശയമുണ്ടെന്ന് കാണിച്ചു അമ്മ പോലീസിൽ പരാതി നൽകുന്നു. സ്വന്തം ഭാര്യയുടെ സംസ്കാര ചടങ്ങിന് പോലും പങ്കെടുക്കാത്ത അരുൺ രായ്ക്കുരാമാനം നാടുവിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതിയായ അരുണിനെ വേണ്ടി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ക്രൈം നമ്പർ 240/17 ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത് ആവുന്നു

ചിത്രം 5
നാടുവിട്ട അരുണിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ.
അതെ അരുൺ ഇപ്പോൾ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC) ഓസ്ട്രേലിയയിലെ ജനറൽ സെക്രട്ടറിയാണ് … അതെ വി വി ടി ബൽറാമിന്റെ അതേ കോൺഗ്രസിൻറെ പോഷകസംഘടന

ചിത്രം 4,6,7
OICC ഓസ്ട്രേലിയ സംഘടിപ്പിച്ച നെഹ്റു അനുസ്മരണം. ഓസ്ട്രേലിയ സുഖവാസം.. അരുണിനോടൊത്ത് ഓടുന്നു ചാടുന്നു പോസ്റ്റിടുന്നു ലൈക്ക് വാങ്ങുന്നു. അരുണിനെ നാട്ടിൽ വരാൻ കേസ് ഒതുക്കാൻ വലിയ ശ്രമം നടത്തുന്നു … സോഷ്യൽ ഓഡിറ്റർ ഓഫ് ഇന്ത്യൻ പൊളിറ്റിക്സ് ..

അവസാനമായി:
ചെറുപ്പുളശ്ശേരി ഒന്നാം പോസ്റ്റ് പിൻവലിച്ച് ആളായി രണ്ടാം പോസ്റ്റിലിട്ട തിരുമൊഴികൾ..
1 : നാട്ടിൽ നടക്കുന്ന നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി …… എന്നാൽ ലുക്കൗട്ട് നോട്ടീസ് എന്ന നിയമ നടപടിയെ ബൽറാമിനെ വില കല്പിക്കേണ്ട
2: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരട്ടതാപ്പിനെ കുറിച്ച് പറയുന്ന ബൽറാം സ്വയം എത്ര താപ്പിന് ഉടമയാണ്
3: പോലീസ് എഫ് ഐ ആറിൽ ഇടംപിടിച്ച ചെറുപ്പുളശ്ശേരി പാർട്ടി ഓഫീസ്…. എത്രകാലം കഴിഞ്ഞാലും നിലമ്പൂരിലെ കോൺഗ്രസ് പാർട്ടി ഓഫീസ് ഒന്നു ഓർക്കുക പോലും ചെയ്യാത്ത ബൽറാം
4 : മുഖ്യശത്രുവായ മുഖ്യമന്ത്രിയെ ചൂണ്ടി പ്രതിയോടൊപ്പം വേദി പങ്കിടുന്നത് ലജ്ജാകരം എന്ന് വിശേഷിപ്പിക്കുമ്പോൾ രാഹുൽ ഗാന്ധിക്ക് പോക്സോ കേസിൽ പ്രതിയായ നാട്ടികയിലെ കെഎസ്‌യു നേതാവ് യദുകൃഷ്ണൻ കൈ കൊടുക്കുന്ന ചിത്രം കണ്ടില്ലെന്നു നടിക്കാം .. നാട്ടിൽ കണ്ടാൽ കണ്ടം വഴി ജനങ്ങൾ ഓടിക്കുന്നവരോടൊപ്പം വിദേശത്ത് കടപ്പുറത്ത് ഇഷ്ടംപോലെ മണ്ടി നടക്കാം….

അതെ ബൽറാം നിങ്ങൾ ഒരു കപട രാഷ്ട്രീയം കളിക്കുന്നവൻ തന്നെ …. നിങ്ങൾക്ക് ഈ ഭൂമുഖത്ത് ഏതൊരു സ്ത്രീത്വം വേട്ടയാടപ്പെട്ടാലും യാതൊരു മനോവിഷമവുമില്ല … സംഭവത്തിൽ സി പി ഐ (എം) പ്രതിയാവുന്നത് മാത്രമാണ് ഉന്നം … എത്രപേർ കൊല ചെയ്യപ്പെട്ടാലും പ്രതികൾ സി പി ഐ (എം) ബന്ധമുള്ളവരാണം എന്ന് മാത്രമാണ് നിങ്ങളുടെ പ്രാർത്ഥന
… അതെ അന്ധമായ ‘സിപിഐ (എം) വിരോധത്താൽ ഒരാൾ അതും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയാവരുത് …
രാഷ്ട്രീയത്തെ ഇങ്ങനെ മലീമസമാക്കരുത് …

Exit mobile version