‘കോണ്‍ഗ്രസ് തകരരുത്’; ടോം വടക്കന്റെ കൂടുമാറ്റത്തില്‍ പ്രതികരിച്ച് ആഷിക്ക് അബു

കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നൊരോപിച്ചാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്

തൃശ്ശൂര്‍: കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്റെ കൂടുമാറ്റത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിക്ക് അബു രംഗത്തെത്തി. ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനോടാണ് ആഷിക്ക് അബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. രവിശങ്കര്‍ പ്രസാദില്‍നിന്ന് അംഗത്വം സ്വീകരിച്ച ടോം വടക്കന്റെ ചിത്രം ‘നിരാശപ്പെടുത്തുന്ന ചിത്രം’ എന്ന തലക്കെട്ടോടെയാണ് ആഷിക്ക് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം കോണ്‍ഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നുവെന്നും ആഷിക്ക് അബു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നൊരോപിച്ചാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പുല്‍വാമ വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിലും തനിക്ക് അതൃപ്തിയുണ്ടെന്നും ടോം വടക്കന്‍ പറഞ്ഞു. നിരുപാധിക പിന്തുണയാണ് താന്‍ ബിജെപിക്ക് നല്‍കുന്നതെന്നും ടോം വടക്കന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version