പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മരക്കാര്‍ സിനിമയുടെ ഷൂട്ടിംഗ് സെറ്റ്

മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മരക്കാര്‍ സിനിമയുടെ ഷൂട്ടിംഗ് സെറ്റ്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്.

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍ – അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ രാമോജിറാവു ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്. ഹരീഷ് പേരടി, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, സന്തോഷ് കീഴാറ്റൂര്‍, നന്ദു, തമിഴ് താരം അര്‍ജുന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version