കഴുത്തിലെ ജിപിഎസ് കൊലകൊമ്പന്‍ ‘ചിന്നത്തമ്പി’യ്ക്ക് വില്ലനോ? ആശങ്കയില്‍ മൃഗ സ്‌നേഹികള്‍

ശരീരത്തില്‍ ഘടിപ്പിച്ച ജിപിഎസ് ചിന്നത്തബിയുടെ ജീവനു തന്നെ ഭീഷണി ആകും എന്നാണ് മൃഗസ്‌നേഹികളുടെ ആശങ്ക

മറയൂര്‍: മറയൂരിലെ നാട്ടുകാര്‍ക്ക് ശല്യക്കാരനാണെങ്കിലും ചിന്നത്തമ്പി എന്ന ആനയുടെ കഴുത്തില്‍ ജിപിഎസ് സംവിധാനമായ റേഡിയോ കോളര്‍ സ്ഥാപിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മൃഗ സ്നേഹികള്‍. ശരീരത്തില്‍ ഘടിപ്പിച്ച ജിപിഎസ് ചിന്നത്തമ്പിയുടെ ജീവനു തന്നെ ഭീഷണി ആകും എന്നാണ് മൃഗസ്‌നേഹികളുടെ ആശങ്ക.

കുറച്ചു ദിവസം മുന്നെ വനം വകുപ്പ് ചിന്നത്തമ്പിയെ മയക്കു വെടിവെച്ച് പിടികൂടി ജിപിഎസ് കോളര്‍ സ്ഥാപിച്ചത് ആനയുടെ ആക്രമണങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ആറുമാസം മുന്നെ വനം വകുപ്പ് അധികൃതര്‍ മഹാരാജ എന്നറിയപ്പെടുന്ന ഒറ്റയാനെ മയക്കുമരുന്ന് കുത്തിവെച്ച് പിടിച്ച് കഴുത്തില്‍ റേഡിയോ കോളര്‍ സ്ഥാപിച്ച് മുതുമല വനമേഖലയില്‍ ഇറക്കിവിട്ടിരുന്നു. എന്നാല്‍ റേഡിയോ കോളര്‍ അഴിച്ചുകളയുന്നതിനായി മരങ്ങളില്‍ ഇടിച്ച് പരിക്കേറ്റ് ആന ചരിഞ്ഞു. അതേസമയം മയക്കുവാനുള്ള മരുന്ന് അമിതമായി കുത്തിവെച്ചാണ് ആന ചരിഞ്ഞതെന്നും ആരോപണമുണ്ട്. എന്നാല്‍ മഹാരാജയുടെ ഗതി തന്നെ ചിന്നത്തമ്പിക്കും വരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Exit mobile version