തന്ത്രി പൈസ വാങ്ങി സ്ത്രീകളെ ശബരിമലയില്‍ കയറ്റിട്ടുണ്ട് ; ആരോപണവുമായി മന്ത്രി ജി സുധാകരന്‍

ക്ഷേത്രത്തില്‍ പോകുന്നവര്‍ മാത്രമാണ് വിശ്വാസികളെന്ന് ധരിക്കരുത്

പത്തനംതിട്ട: ശബരിമല തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. പല സ്ത്രീകളെയും പൈസ വാങ്ങി തന്ത്രി ശബരിമലയില്‍ കയറ്റിയിട്ടുണ്ടെന്നും യുവതീപ്രവേശനത്തില്‍ സിപിഎം സ്വീകരിച്ച നിലപാടാണ് ശരിയെന്നും സുധാകരന്‍ വ്യക്തമാക്കി. അവിശ്വാസികള്‍ എന്നു പറയുന്ന വിഭാഗമില്ല. കമ്മ്യൂണിസ്റ്റുകാരെല്ലാം അവിശ്വാസികളല്ല. ക്ഷേത്രത്തില്‍ പോകുന്നവര്‍ മാത്രമാണ് വിശ്വാസികളെന്ന് ധരിക്കരുത്.

ശ്രീ നാരായണ ഗുരുദേവന്‍ എവിടെയും തൊഴാന്‍ പോയിട്ടില്ല. മഹാത്മാഗാന്ധിയും ടാഗോറും എവിടെയും തൊഴാന്‍ പോയിട്ടില്ല. യുവതീപ്രവേശനത്തിന്റെ പേരില്‍ ബിജെപി നടത്തിയ സമരങ്ങളെല്ലാം ചീറ്റിപ്പോയി. പ്രശ്നം ഉണ്ടാകേണ്ടത് ബിജെപിയുടെ ആവശ്യമാണ്. അതു പൊളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു

Exit mobile version