കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ദിപിന്റെ ഫോണിൽ നിന്നും കേസിലെ പരാതിക്കാരനായ ധർമരാജനെ ഉൾപ്പടെ നിരവധി തവണ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

തൃശൂർ പൊലിസ് ക്ലബിൽ രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിപിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് എഫ് ഐ ആർ ശേഖരിച്ച ഇ ഡി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും പരിശോധിച്ചു.കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ ഹൈക്കോടതിയും ഇ ഡിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

Exit mobile version