കോവിഡ് രണ്ടാം തരംഗത്തില്‍ പെട്ട് ഡ്രൈവിംഗ് ടെസ്റ്റുകള്‍ : പലരുടെയും ലേണേഴ്‌സ് കാലാവധി കഴിയുന്നു.

Driving license | Bignewslive

കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നിര്‍ത്തി വെച്ചതോടെ പ്രതിസന്ധിയിലായി അപേക്ഷകര്‍. ആറ് മാസത്തിലധികമായിട്ടും ടെസ്റ്റ് നടത്താന്‍ കഴിയാത്തതിനാല്‍ പലരുടെയും ലേണേഴ്‌സിന്റെ കാലാവധി അവസാനിച്ചു.

കഴിഞ്ഞ വര്‍ഷവും ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചിരുന്നെങ്കിലും ഇളവുകള്‍ വന്നതോടെയാണ് ടെസ്റ്റ് പുനരാരംഭിച്ചിരുന്നു. തിരക്ക് ഒഴിവാക്കിക്കൊണ്ട് ആഴ്ചയില്‍ അഞ്ച് ദിവസം നിശ്ചിത അപേക്ഷകര്‍ക്കുമാത്രമായാണ് ടെസ്റ്റ് പുനരാരംഭിച്ചത്. ഒരു ദിവസം പരമാവധി 90 പേര്‍ക്ക് വരെ ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയതോടെ പതിനഞ്ച് ദിവസം മുമ്പ് ഇതും നിര്‍ത്തി. ഇതാണ് അപേക്ഷകര്‍ക്ക് തിരിച്ചടിയായത്.

മോട്ടോര്‍ വകുപ്പിന്റെ സാരഥി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ മാത്രമാണ് ടെസ്റ്റിന് ഹാജരാകാന്‍ കഴിയുക. കഴിഞ്ഞവര്‍ഷത്തെ അപേക്ഷകരുടെ എണ്ണക്കൂടുതല്‍ മൂലം കുറച്ചുപേര്‍ക്ക് മാത്രമേ ഓണ്‍ലൈനായി ബുക്ക് ചെയ്ത് ലൈസന്‍സ് ലഭിച്ചിട്ടുള്ളൂ.
ലേണേഴ്‌സ് കാലാവധി അവസാനിച്ച അപേക്ഷകര്‍ വീണ്ടും രേഖകള്‍ ഹാജരാക്കി ലേണേഴ്‌സ് പുതുക്കി ടെസ്റ്റിനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചാലും നിലവില്‍ ബുക്കിംഗ് സ്‌ളോട്ട് കിട്ടിയവര്‍ക്കായിരിക്കും പരിഗണന.

ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്കും ടെസ്റ്റ് തുടങ്ങിയാലും ഒരു മാസം കാത്തിരിക്കേണ്ടി വന്നേക്കാം.എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കാതെ ഇതും സാധിക്കില്ല. കോവിഡ് സാഹചര്യങ്ങള്‍ മാറിയാല്‍ 31 ന്് ശേഷ ടെസ്റ്റുകള്‍ പുനരാരംഭിക്കാനാവുമെന്ന് പാലക്കാട് ആര്‍.ടി.ഒ പി ശിവകുമാര്‍ അറിയിച്ചു.

Exit mobile version