‘വര്‍ഗീയം സംപൂജ്യം’, ഈ തെരഞ്ഞെടുപ്പ് വര്‍ഗീയതയ്ക്കുള്ള ചുട്ടമറുപടി; തുറന്നടിച്ച് ബിജിബാല്‍

കേരളം നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി വന്നിരിക്കുകയാണ്. ചുവന്ന് തുടുത്ത് കേരളം ഇടത്തോട്ടേയ്ക്ക് ചാഞ്ഞതോടെ പ്രതിപക്ഷ പാര്‍ട്ടികളുടെയെല്ലാം പ്രതീക്ഷകള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. കേരളം വിധിയെഴുതുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ബിജിബാല്‍.

വര്‍ഗീയതയ്ക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പിലെ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ‘വര്‍ഗീയം സംപൂജ്യം’ എന്നു കുറിച്ചുകൊണ്ടായിരുന്നു ബിജിപാലിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെ എല്‍ഡിഎഫിന്റെ വന്‍ മുന്നേറ്റത്തെ അഭിനന്ദിച്ച് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. ഇടതുപക്ഷത്തിന്റെ തകര്‍പ്പന്‍ വിജയത്തില്‍ മലയാള സിനിമ മേഖലയില്‍ നിന്നും നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു.

‘കരുതലോടെ നയിച്ചതിന് കേരളം നന്ദിയും സ്‌നേഹവും അറിയിക്കുന്നു എന്ന് വിധി’, എന്നാണ് നടി മാല പാര്‍വതി പ്രതികരിച്ചത്. പിണറായി വിജയന്‍ ഒരു മുഖ്യമന്ത്രി മാത്രമല്ല ഒരു പ്രധാനമന്ത്രിയുമാണ്. ഇങ്ങനെയായിരിക്കണം നമ്മള്‍ സ്വപ്നം കാണേണ്ട പ്രധാനമന്ത്രിയെന്ന് കേരളം ഇന്ത്യയോട് പറയുകയാണെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Exit mobile version