കേരളം ഇന്ത്യയോട് പറയുന്നു, ഇങ്ങനെയായിരിക്കണം നമ്മള്‍ സ്വപ്നം കണേണ്ട പ്രധാനമന്ത്രി; ഇടതുപക്ഷത്തിന്റെ വിജയത്തില്‍ ഹരീഷ് പേരടി

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പുറത്തുവന്ന ഫലങ്ങളെല്ലാം എല്‍ഡിഎഫിന് വമ്പന്‍ വിജയമാണ് സമ്മാനിച്ചത്. കേരളത്തില്‍ ഇടതുപക്ഷം തുടര്‍ഭരണത്തിലേക്ക് എത്തിയിരിക്കുകയാണ്.

കേരളത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് പേരടി മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചത്. ‘കേരളം ഇന്ത്യയോട് പറയുന്നു…ഇതൊരു മുഖ്യമന്ത്രി മാത്രമല്ല…ഇതാ ഒരു പ്രധാനമന്ത്രി…ഇങ്ങിനെയായിരിക്കണം നമ്മള്‍ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്’- അദ്ദേഹം ഫേസ്ബുക്കില്‍ കുറച്ചു.

പ്രകൃതി ദുരന്തങ്ങള്‍,മഹാമാരികള്‍,ശബരിമലയുടെ പേരില്‍ മനപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിച്ച വര്‍ഗ്ഗീയ കലാപം..എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാര്‍ഡ്യത്തിന്റെ ആ വലിയ ചിറകിനടിയില്‍ അയാള്‍ സംരക്ഷിച്ചു…ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് …ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം…ഇനിയും ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും- ഹരീഷ് പേരടി പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളം ഇന്ത്യയോട് പറയുന്നു…ഇതൊരു മുഖ്യമന്ത്രി മാത്രമല്ല…ഇതാ ഒരു പ്രധാനമന്ത്രി…ഇങ്ങിനെയായിരിക്കണം നമ്മള്‍ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്..പ്രകൃതി ദുരന്തങ്ങള്‍,മഹാമാരികള്‍,ശബരിമലയുടെ പേരില്‍ മനപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിച്ച വര്‍ഗ്ഗീയ കലാപം..

എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാര്‍ഡ്യത്തിന്റെ ആ വലിയ ചിറകിനടിയില്‍ അയാള്‍ സംരക്ഷിച്ചു…ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് …ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം…ഇനിയും ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും……ഇന്‍ക്വിലാബ് സിന്ദാബാദ്…

Exit mobile version