കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും മതേതരവാദികളാണെന്ന് ഈ തെരഞ്ഞെടുപ്പോടെ മനസിലാകും: സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഏകദേശം ഉറപ്പായ സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്
കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും മതേതരവാദികളാണെന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്ന് സംവിധായകനും തിരക്കഥാ കൃത്തുമായ മിഥുൻ മാനുവൽ തോമസ്.

‘കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികൾ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവർക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും.. പ്രാഞ്ചിയേട്ടനോട് മേനോൻ പറഞ്ഞപോലെ ‘എഡ്യൂക്കേഷൻ പ്രാഞ്ചി, എഡ്യൂക്കേഷൻ’,’ മിഥുൻ ഫേസ്ബുക്കിൽ കുറിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യു.ഡി.എഫും ബി.ജെപി.യും പ്രചാരണ വിഷയമായി മുന്നോട്ട് വെച്ചിരുന്നത് ശബരിമലയായിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളൊന്നും ബാധിച്ചില്ലെന്നത് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മനസിലാകുമെന്നാണ് മിഥുൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്‌

Exit mobile version