പേരാമ്പ്ര ചുവന്നു, തകര്‍പ്പന്‍ വിജയം നേടി ടിപി രാമകൃഷ്ണന്‍

കോഴിക്കോട്: വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ പേരാമ്പ്രയില്‍ ചുവന്ന കൊടി പാറിച്ച് ടിപി രാമകൃഷ്ണന്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആദ്യത്തെ വിജയം എല്‍ ഡി എഫിന് സ്വന്തം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിന്നും മത്സരിച്ച ടി പി രാമകൃഷ്ണന്‍ വിജയമുറപ്പിച്ചു.

വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ 5000 ത്തിനു മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി പി ജയിച്ചത്. കഴിഞ്ഞ തവണ 4000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ടി പിക്ക് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എല്‍ ഡി എഫ്.

ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതല്‍ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്.

Exit mobile version