തമിഴ്‌നാട്ടില്‍ താമര വാടുന്നു, സഖ്യം 94 സീറ്റില്‍ മുന്നില്‍, നാലിലൊതുങ്ങി അത്ഭുതമൊന്നും കാഴ്ചവെക്കാനാവാതെ ബിജെപി

ചെന്നൈ: തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. വലിയ പ്രതീക്ഷയിലായിരുന്ന ബിജെപിക്ക് പുറത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചന നിരാശയാണ് നല്‍കുന്നത്. ആദ്യഫല സൂചന പുറത്തുവരുമ്പോള്‍ ബി.ജെ.പിക്ക് അദ്ഭുതം ഒന്നും കാഴ്ചവെക്കാനായില്ലെന്നതാണ് സത്യം.

എ.ഐ.എ.ഡി.എം.കെയും സഖ്യവും ചേര്‍ന്ന് 94 സീറ്റിലാണ് മുന്നില്‍ നില്‍ക്കുന്നത്. അതില്‍ എ.ഐ.എ.ഡി.എം.കെ 78 സീറ്റിലും പി.എം.കെ 12 സീറ്റില്‍ മുന്നേറുമ്പോള്‍ സഖ്യത്തിന് വേണ്ടി വലിയ സംഭാവനയൊന്നും ബി.ജെ.പിക്ക് നല്‍കാന്‍ സാധിച്ചിട്ടില്ലെന്നാണ് നിലവിലെ കണക്കുകള്‍ പറയുന്നത്.

4 സീറ്റില്‍ മാത്രമാണ് ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത്. ഡി.എം.കെ 123 സീറ്റുകളിലാണ് മുന്നില്‍. എ.എം.എം.കെ ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്. 218 നിയമസഭാ സീറ്റുകളിലേക്കാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ് നടന്നത്. കേരളത്തിലും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

10 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ വിജയ പ്രതീക്ഷയാണ് എല്‍ഡിഎഫിന് നല്‍കുന്നത്.

Exit mobile version