എന്നും ധീരതയോടെ മനുഷ്യപക്ഷത്ത് ഉറച്ച് നിന്നവന്‍, അയാള്‍ ഇനിയും നമുക്കൊപ്പമുണ്ടാവും, കാരണം അയാളുടെ പേര് പിണറായി വിജയന്‍ എന്നാണ്; ഹരീഷ് പേരടി

കോഴിക്കോട്: കേരളം ഇന്ന് നെഞ്ചിടിപ്പോടെ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കേരളം ആരുഭരിക്കുമെന്ന് ഇന്നറിയാം. പ്രീ പോള്‍, പോസ്റ്റ് പോള്‍ സര്‍വ്വേകളെല്ലാം എല്‍ഡിഎഫിന് അനുകൂലമായിരുന്നു. ഇത്തവണയും ഇടതുപക്ഷം അധികാരത്തിലേറുമെന്നാണ് സര്‍വ്വേകളെല്ലാം പറയുന്നത്.

കേരളം തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ഭരണത്തിലേറുമെന്ന ആത്മവിശ്വാസം പങ്കുവെക്കുകയാണ് നടന്‍ ഹരീഷ് പേരടി. പിണറായി വിജയന്റെ രണ്ടാം വരവ് ഉറപ്പാണെന്നാണ് ഹരീഷ് പേരടി പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് പേരടി ഇക്കാര്യം പറഞ്ഞത്.

ഹരീഷ് കഴിഞ്ഞദിവസം പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ജനവിധി മറിച്ചായാല്‍ പോലും നിങ്ങളുടെ ജനകിയ പ്രശനങ്ങള്‍ കേള്‍ക്കാനും അതില്‍ ഇടപ്പെടാനും അയാള്‍ എന്നുമുണ്ടാവും..കാരണം അയാളുടെ പേര് പിണറായി വിജയന്‍ എന്നാണ്..സഖാവാണ് എന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഈ രാത്രിയില്‍ ഞാനിതെഴുതുമ്പോള്‍ ഈ രണ്ടാം വരവിന് പ്രകൃതിയുടെ സംഗീതമുണ്ട്…ഇടിയും മിന്നലും മഴയുമുണ്ട്…പ്രകൃതിക്കു പോലും അയാളെ ഇഷ്ടമാണ് …പ്രകൃതി താണ്ഡവമാടിയ സമയത്തും ധിരതയോടെ മനുഷ്യപക്ഷത്ത് ഉറച്ച് നിന്നവന് പ്രകൃതിയുടെ സ്‌നേഹ സംഗീതം..ഇനി നാളെ ജനവിധി മറിച്ചായാല്‍ പോലും നിങ്ങളുടെ ജനകിയ പ്രശനങ്ങള്‍ കേള്‍ക്കാനും അതില്‍ ഇടപ്പെടാനും അയാള്‍ എന്നുമുണ്ടാവും..കാരണം അയാളുടെ പേര് പിണറായി വിജയന്‍ എന്നാണ്..സഖാവാണ് ..

Exit mobile version