പോസ്റ്റല്‍ വോട്ടുകളില്‍ ഇടത് മുന്നേറ്റം; നേമത്തും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫിന് ലീഡ്

LDF Won | bignewslive

തിരുവനന്തപുരം: 15-ാം നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ എല്‍ഡിഎഫിനാണ് മേല്‍കൈ കാണുന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ ഇടത് മുന്നേറ്റമെന്നാണ് ലഭിക്കുന്ന വിവരം.

കോഴിക്കോട് നോര്‍ത്ത്, ഉടുമ്പന്‍ചോല, വട്ടിയൂര്‍ക്കാവ്, പാല, ആറ്റിങ്ങല്‍, വൈക്കം, നേമം, കൊട്ടാരക്കര, തിരുവല്ല എന്നിവിടങ്ങളില്‍ എല്‍.ഡി.എഫാണ് പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്. അതേസമയം,
കരുനാഗപ്പള്ളി, ചവറ, മഞ്ചേശ്വരം, കോവളം എന്നിവിടങ്ങളില്‍ യു.ഡി.എഫാണ് മുന്നില്‍. ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍.ഡി.എഫ് 37 സീറ്റിലും യു.ഡി.എഫ് 24 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

Exit mobile version