സൂപ്പര്‍ സച്ചിന്‍! നിങ്ങളാണ് യഥാര്‍ത്ഥ ഭാരതരത്‌നം; ഇതുവരെ നേടിയ സെഞ്ചുറികളേക്കാള്‍ വിലയുണ്ട് ആ ട്വീറ്റിന്

തൃശ്ശൂര്‍: കര്‍ഷക സമരത്തിന് പിന്തുണയുമായെത്തിയ വിദേശ സെലിബ്രിറ്റികള്‍കള്‍ക്കെതിരെ രംഗത്തുവന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്.

നിങ്ങളാണ് യഥാര്‍ഥ ഭാരതരത്‌നമെന്നും രാജ്യത്തിനു വേണ്ടി ഇതുവരെ നേടിയ സെഞ്ചുറികളേക്കാള്‍ വിലയുണ്ട് ആ ട്വീറ്റിനെന്നും പണ്ഡിറ്റ് കുറിച്ചു.

സൂപ്പര്‍ സച്ചിന്‍. നിങ്ങളാണ് യഥാര്‍ത്ഥ ഭാരതരത്‌നം..നിങ്ങള്‍ ഇതുവരെ നേടിയ 100 century യെക്കാള്‍ , അടിച്ചു കൂട്ടിയ റണ്‍ മലയേക്കാള്‍ ,
അന്ന് ലോകകപ്പില്‍ അക്തറിനെ തേര്‍ഡ്മാന്‍നു മുകളിലൂടെ ഹൂക്ക് ചെയ്ത് നേടിയ സിക്‌സറിനേക്കാള്‍ ഭംഗിയുണ്ട് ഇന്നത്തെ സച്ചിന്‍ ജി യുടെ ട്വീറ്റിന്. പണ്ഡിറ്റ് കുറിച്ചു.

”പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം …
“ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ബാഹ്യശക്തികൾ കാഴ്ചക്കാരാകാം, കളിക്കാർ ആകരുത് ” സച്ചിൻ ജി യുടെ മാസ്സ് ഡയലോഗ് .
സൂപ്പർ സച്ചിൻ ❤
നിങ്ങളാണ് യഥാർത്ഥ ഭാരതരത്നം..
നിങ്ങൾ ഇതുവരെ നേടിയ 100 century യെക്കാൾ , അടിച്ചു കൂട്ടിയ റൺ മലയേക്കാൾ ,
അന്ന് ലോകകപ്പിൽ അക്തറിനെ തേർഡ്മാൻനു മുകളിലൂടെ ഹൂക്ക് ചെയ്ത് നേടിയ സിക്സറിനേക്കാൾ ഭംഗിയുണ്ട് ഇന്നത്തെ സച്ചിൻ ജി യുടെ ട്വീറ്റിന്.
#stand with india
(വാൽകഷ്ണം ..
കാർഷിക നിയമങ്ങൾക്കെതിരെ, പഞ്ചാബിലെ ചില കർഷകർ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാന ജി , പോൺ താരം മിയാ ഖലീഫ ജി എന്നിവർക്ക് മറുപടിയുമായാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ജി രംഗത്ത് വന്നത്.)
All the best Sachin ji
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )”

Exit mobile version