‘നമ്മള്‍ ബുള്ളറ്റ് ഭ്രാന്തന്മാര്‍’ മൂന്ന് ദിവസത്തെ യാത്ര ആരംഭിച്ചു; രക്തദാന ബോധവത്കരണവുമായി പ്രവാസി മലയാളികള്‍

കോഴിക്കോട്: രക്തദാനം ജീവദാനമെന്ന മഹത്തായ സന്ദേശവുമായി പ്രവാസി മലയാളികളുടെ ബുള്ളറ്റ് യാത്ര ആരംഭിച്ചു.’നമ്മള്‍ ബുള്ളറ്റ് ഭ്രാന്തന്മാര്‍’ എന്ന പ്രവാസി വാട്സാപ്പ് കൂട്ടായ്മയാണ് ബോധവല്‍ക്കരണ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് നിന്ന് പുറപ്പെട്ട് വയനാട്, ബീച്ച്നഹള്ളി, മസ്നഗുഡി, മുതുമല, ഊട്ടി, ഗൂഡല്ലൂര്‍ വഴി മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര തിങ്കളാഴ്ച നിലമ്പൂരില്‍ അവസാനിക്കും.

ബോധവല്‍ക്കരണ യാത്രാ സംഘത്തില്‍ 30 പേരാണുള്ളത്. കൂട്ടായ്മയില്‍ അംഗങ്ങളായ എല്ലാവരും നാട്ടിലെത്തി യാത്രയില്‍ പങ്കെടുക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി മൂലം 20 പേര്‍ക്ക് നാട്ടില്‍ എത്താന്‍ കഴിഞ്ഞില്ല.

മുസ്തഫ തിരൂര്‍, ഫിറോസ് നിലമ്പൂര്‍, വിപിന്‍ എറണാകുളം, ജ്യോതിഷ് തൃശൂര്‍, റിഷാദ് പൊന്നാനി എന്നിവരാണ് യാത്രയുടെ കോഓര്‍ഡിനേറ്റര്‍മാര്‍. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളായ 50 പേര്‍ അടങ്ങുന്ന വാട്സാപ്പ് കൂട്ടായ്മയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ അംഗങ്ങളാണ്.

Exit mobile version