കൂലിപ്പണിയ്ക്കാരനെ കടാക്ഷിച്ച് ഭാഗ്യദേവത: ഭാഗ്യമിത്രയുടെ ഒരുകോടി മണിയ്ക്ക് സ്വന്തം

പാലക്കാട്: പ്രതിമാസ ലോട്ടറിയായ ഭാഗ്യമിത്രയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ കൂലിപ്പണിക്കാരന്. അയിലൂര്‍ കയറാടി പട്ടുകാട് പരേതനായ കുഞ്ചുവിന്റെ മകന്‍ മണിയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

മണിയെടുത്ത ബിഎം 429076 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ലോട്ടറി വില്‍പ്പനക്കാരനായ രാമകൃഷ്ണനില്‍ നിന്നാണ് മണി ടിക്കറ്റ് വാങ്ങിയത്. ഞായറാഴ്ച നറുക്കെടുത്ത ലോട്ടറിയുടെ ഫലം മണി പരിശോധിച്ചത് ഇന്നലെയായിരുന്നു.

അമ്മ കല്യാണിയും ഭാര്യ രാജാമണിയും മക്കളായ രന്‍ജിത്ത്, ഷീജ എന്നിവരടങ്ങുന്നതാണ് മണിയുടെ കുടുംബം. കൂലിപ്പണിക്ക് പോയാണ് മണി കുടുംബത്തെ പോറ്റുന്നത്.

Exit mobile version