അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ട: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാന്നിക്കടുത്ത് മാരൂര്‍പാലത്തായിരുന്നു അപകടം. അപകടത്തില്‍ പത്തനംതിട്ട കോന്നി കൈതക്കര സ്വദേശി മഹേഷ് (26) ആണ് മരിച്ചത്.

കോന്നിയിലാണ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ഓട്ടോയില്‍ ഇടിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Exit mobile version